Question:

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

A80

B70

C75

D85

Answer:

A. 80

Explanation:

ഒൻപത് സംഖ്യകളുടെ ആകെത്തുക = 60 × 9 = 540 ആദ്യത്തെ അഞ്ച് സംഖ്യകളുടെ ആകെത്തുക = 55 × 5 = 275 അടുത്ത മൂന്ന് സംഖ്യകളുടെ ആകെത്തുക = 65 × 3 = 195 ഒൻപതാമത്തെ സംഖ്യ = (540 - 275 - 195) = (540 - 470) = 70 പത്താമത്തെ സംഖ്യ = 70 + 10 = 80


Related Questions:

25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?

പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരിക്കുന്നതിൽ സംഖ്യ ഏത്?

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?