Question:

ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?

Aറോബർട് വാൾപോൾ

Bഒലിവർ ക്രോംവെൽ

Cറിച്ചാർഡ് ക്രോംവെൽ

Dതോമസ് ജെഫേഴ്സൺ

Answer:

B. ഒലിവർ ക്രോംവെൽ

Explanation:

ഒലിവർ ക്രോംവെൽ

  • പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും ,സൈന്യാധിപനും
  • രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ റിപ്പബ്ലിക്ക് ആക്കിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) നേതാവ് .
  • 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഇംഗ്ലണ്ടിലെ അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. 
  • അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 
  • 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

 


Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:

1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം

2. ലോങ് മാര്‍ച്ച്

3. ബോക്സര്‍ കലാപം

4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം 

സാർ ചക്രവർത്തിമാരുടെ വംശം ഏതാണ് ?

ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?

ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?

ഗവൺമെൻറ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് ആവശ്യപ്പെട്ട ഫ്രഞ്ച് ചിന്തകൻ ?