Question:

ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?

Aമാമാങ്കം

Bരേവതി പട്ടത്താനം

Cഅഭിഷേകം

Dഅരിയിട്ടുവാഴ്ച

Answer:

A. മാമാങ്കം

Explanation:

  • ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം.
  • മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി.
  • 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം.
  • ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്.

Related Questions:

ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

ഓ.വി.വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിച്ച നദി ?

കേരളത്തിലെ നദികളുടെ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയാണ് - അയിരൂർ പുഴ 

ii) കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ 

iii) രാമപുരം പുഴയുടെ നീളം - 23 കിലോമീറ്റർ 

iv) കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - പാമ്പാർ