Question:

ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?

A10 സെ.മീ

B16 സെ.മീ

C18 സെ.മീ

D12 സെ.മീ

Answer:

B. 16 സെ.മീ

Explanation:

ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ വ്യാപ്തം = നീളം × വീതി × ഉയരം ബോക്സിന്റെ നീളം 4x ആണെങ്കിൽ, അതിന്റെ വീതി 3x ഉം, ഉയരം 2x ഉം ആയിരിക്കും വ്യാപ്തം = 4x × 3x × 2x = 24x³ 24x³ = 1536 x³ = 64 x = 4 ബോക്സിന്റെ നീളം = 4x = 16 സെ. മീ.


Related Questions:

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.