Question:

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?

Aദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2008

B​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2009

C​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

D​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2011

Answer:

C. ​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

Explanation:

ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം (2010) പ്രകാരം പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും വേഗത്തിലും തീർപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ആസ്ഥാനം: ന്യൂഡൽഹി.


Related Questions:

താഴെ ' കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകൾ മനസ്സിലാക്കിയ ശേഷം  ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

 i) ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്ത പരിഹാര കമ്മീഷനിൽ പ്രസിഡന്റും കൂടാതെ നാലിൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം. 

ii) ദേശീയ കമ്മീഷന് മുമ്പാകെ നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അതിന്റെ അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില ഉണ്ടായിരിക്കണം. 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

(iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കുട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് ?

ഇന്റർസ്റ്റേറ്റ് കൗണ്സിലിന്റെ രൂപവത്കരണത്തിന് ഉപോത്ബലകമായ ഭരണഘടനാ അനുച്ഛേദം ഏത്?