Question:

കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?

Aനിരാമയ

Bഉഷസ്

Cചിസ് പ്ലസ്

Dഎൽസ

Answer:

D. എൽസ

Explanation:

Eradication of Leprosy Through Self Reporting and Awareness എന്നാണ് എൽസ (ELSA)-യുടെ പൂർണ രൂപം. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിർണയം നടത്താനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.


Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി ഏത് ?

രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?

ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏത്?

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?

65 വയസ്സിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഏത്?