Question:

നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

Aഎൻ.വി. ജോസഫ്

Bഐ.സി. ചാക്കോ

Cസി. കേശവൻ

Dഇവരാരുമല്ല

Answer:

B. ഐ.സി. ചാക്കോ

Explanation:

  • തിരുവിതാംകൂറില്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാന്‍ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങള്‍ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.
  • 'നിവർത്തന പ്രക്ഷോഭം' എന്ന വാക്കിൻറെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു.
  • 1932ലാണ് നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.
  • എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്, ടി.എം. വർഗീസ് എന്നിവർ പ്രധാന നേതാക്കന്മാർ ആയിരുന്നു.
  • പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി)ൻ്റെ രൂപീകരണത്തിന് കാരണമായത് നിവർത്തനപ്രക്ഷോഭം ആണ്.

Related Questions:

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

ഇന്ത്യയിൽ പോർചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വൈസ്രോയി ആര് ?