Question:

വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?

Aഒരണ സമരം

Bഅമരാവതി സമരം

Cവിമോചന സമരം

Dപ്ലാച്ചിമടസമരം

Answer:

A. ഒരണ സമരം

Explanation:

ഒരണ സമരം

  • ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം.
  • ഒരണ(ആറു പൈസ)യായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്നാണ് ആലപ്പുഴ ജില്ലയിൽ സമരം ആരംഭിച്ചത്.
  • കെ.എസ്‌.യു വിൻറെ നേതൃത്വത്തിൽ വയലാർ രവി, എ കെ ആൻറണി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്
  • സമരത്തെ തുടർന്ന്  വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
  • എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
  • ഇതിനെ തുടർന്ന് കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു.
  • ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു

Related Questions:

കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന എഴുത്ത് സമ്പ്രദായമായ വട്ടെഴുത്ത് പറയുന്ന മറ്റൊരു പേര്?

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

അൽബുക്കർക്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ തിരഞ്ഞെടുക്കുക:

1.ഇന്ത്യയിലെ മൂന്നാമത്തെ പോർച്ചുഗീസ് വൈസ്രോയി

2.ഇന്ത്യയിൽ പോർച്ചുഗീസ് കോളനി വൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.