Question:

വാർസോ ഉടമ്പടി നിലവിൽ വന്നത് ?

A1953

B1955

C1949

D1952

Answer:

B. 1955

Explanation:

  • 1955 മേയ് മാസത്തിൽ പോളണ്ടിലെ വാർസോയിൽ സോവിയറ്റ് യൂണിയനും മധ്യ, കിഴക്കൻ യൂറോപ്പിലെ മറ്റ് ഏഴ് ഈസ്റ്റേൺ ബ്ലോക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളും തമ്മിൽ ഒപ്പുവെച്ച ഉടമ്പടിയാണ് വാർസോ ഉടമ്പടി.
  • ശീതയുദ്ധകാലത്ത് രൂപീകരിക്കപ്പെട്ട മുതലാളിത്ത ചേരിയുടെ NATO (നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ)ക്ക് പകരമായാണ് റഷ്യയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ചേരി വാർസോ ഉടമ്പടി ഉണ്ടാക്കിയത്.

Related Questions:

ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത് ?

ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?