Question:

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകല്‍ക്കരി വ്യവസായം

Bഎണ്ണ വ്യവസായം

Cസിമന്‍റ് വ്യവസായം

Dടെക്സ്റ്റൈല്‍ വ്യവസായം

Answer:

B. എണ്ണ വ്യവസായം

Explanation:

മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും. ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. ഇതിനെ തുടർന്ന് മറ്റു പ്രദേശങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?

നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?