Question:

' പ്രോജക്ട് ആരോ ' ഏതുമായി ബന്ധപ്പെട്ട വികസന പദ്ധതിയാണ് ?

Aആശുപ്രതി

Bവിദ്യാലയം

Cപോസ്റ്റോഫീസ്

Dപഞ്ചായത്ത്

Answer:

C. പോസ്റ്റോഫീസ്

Explanation:

പ്രോജക്ട് ആരോ

  • ആരോ പോസ്റ്റ് ഓഫീസ് പ്രോജക്ട് എന്നും അറിയപ്പെടുന്നു 
  • ഇന്ത്യയുടെ ദേശീയ തപാൽ സേവനമായ 'ഇന്ത്യ പോസ്റ്റ്' നടപ്പിലാക്കുന്ന  ഒരു സംരംഭമാണ് ഇത് .
  • പരമ്പരാഗത തപാൽ ഓഫീസുകളെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദ കേന്ദ്രങ്ങളും ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം 
  • 2008 ലാണ് പദ്ധതി ആരംഭിച്ചത്.

പ്രോജക്ട് ആരോയുടെ പ്രധാന ലക്ഷ്യങ്ങൾ :

  • മെയിൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക
  • പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങളും രൂപഭാവവും മെച്ചപ്പെടുത്തുക
  • പ്രവർത്തന പ്രക്രിയകൾ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒപ്റ്റിമൈസ് ചെയ്യുക
  • ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുക .

Related Questions:

നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത്?

പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് 'ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന'യുടെ പ്രധാന ലക്ഷ്യങ്ങൾ ?

1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.

2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.

3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.

4) ലിംഗാധിഷ്ഠിത ഗർഭച്ഛിദം തടയുക.

സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം ഏതാണ് ?