Question:

എന്താണ് സത്രിയ ?

Aനൃത്തം

Bചിത്രരചന

Cആഘോഷം

D സംഗീത ഉപകരണം

Answer:

A. നൃത്തം

Explanation:

അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത് (ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി). സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണിത്.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

താഴെ പറയുന്നതിൽ ഛത്തീസ്ഗഡിൽ പ്രചാരത്തിലുള്ള നാടോടി സംഗീതരൂപം ഏതാണ് ? 

  1. മഹരാസ് 
  2. ജുമാർ 
  3. പണ്ട്വാനി 
  4. വേദമതി 

സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ? 

A) ഭാരതരത്ന , പത്മ ബഹുമതികൾക്കുള്ള മുദ്രകൾ ഡിസൈൻ ചെയ്തത് നന്ദലാൽ ബോസാണ് 

B) കോൺഗ്രസ്സിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട നന്ദലാൽ ബോസിന്റെ ചിത്രം - ഗ്രാമീണ ചെണ്ടക്കാരൻ