Question:

ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?

A5500 മീറ്റർ

B7000 മീറ്റർ

C8000 മീറ്റർ

D6000 മീറ്റർ

Answer:

D. 6000 മീറ്റർ

Explanation:

ട്രാൻസ് ഹിമാലയം

  • ജമ്മു & കാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും, വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവതമേഖല
  • ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായി കാണപ്പെടുന്ന പർവത മേഖല
  • ട്രാൻസ് ഹിമാലയൻ മലനിരകളുടെ ശരാശരി ഉയരം 6000 മീറ്ററാണ്
  • ലഡാക്ക്, കാരക്കോറം, സസ്കർ എന്നീ പർവതനിരകൾ ഉൾപ്പെട്ടതാണ് ട്രാൻസ് ഹിമാലയം.

സസ്കർ

  • സസ്കർ പർവതനിരയിൽ സ്ഥിതിചെയ്യുന്ന പ്രധാന ചുരങ്ങൾ - ഷിപ്‌കില, ലിപുലേഖ്, മനചുരം

കാരക്കോറം

  • ഇന്ദിരാകോൾ സ്ഥിതിചെയ്യുന്ന മലനിര
  • അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവതനിര
  • ഇന്ത്യയ്ക്കും തുർക്കിമെനിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവതനിര
  • ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത നിരകളിലാണ്.
  • ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8661 മീറ്ററാണ്.
  • ഇത് പാക് അധീന കശ്മീരിലാണ് സ്ഥിതിചെയ്യുന്നത്.
  • 'കൃഷ്ണഗിരി' എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവതനിര
  • റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര
  • കാരക്കോറം പർവതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതിചെയ്യുന്ന കൊടുമുടി - കൈലാസം 

ലഡാക്ക് 

  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി
  • ഇന്ത്യയിലെ തണുത്ത മരുഭൂമി, ലിറ്റിൽ ടിബറ്റ് എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശം
  • "ലഡാക്കിലേക്കുള്ള പ്രവേശന കവാടം" എന്നറിയപ്പെടുന്ന പ്രദേശം - ദ്രാസ്

Related Questions:

നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?

ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ഭാഗം ഏത് ?

ലക്ഷദ്വീപിൻറെ തലസ്ഥാനമേത് ?

ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദിയേത് ?