Question:

m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?

A½ mv² + mgh

B½ mv²

Cmgh

D½ mgh²

Answer:

C. mgh

Explanation:

യന്ത്രികോർജ്ജം (Mechanical energy):

           യന്ത്രികോർജ്ജം എന്നത് ആ വസ്തുവിൻറെ ഗതികോർജ്ജത്തിന്റെയും, സ്ഥിതികോർജ്ജത്തിന്റെയും ആകെ തുകയാണ്.   

ME = ½ mv² + mgh

        എന്നാൽ, ഇവിടെ ചോദ്യത്തിൽ, നിശ്ചലമായ ഒരു വസ്തുവിന്റെ കാര്യമാണ് പരാമർശിക്കുന്നത്.  അതിനാൽ, ആ നിശ്ചലാവസ്ഥയിലുള്ള വസ്തുവിന് ഗതികോർജം പൂജ്യമായിരിക്കും. അതിനാൽ,  യന്ത്രികോർജ്ജം എന്നത്,

ME = ½ mv² + mgh

ME = 0 + mgh

              ആയതിനാൽ ഈ വസ്തുവിന് സ്ഥിതികോർജം മാത്രമേ കാണുകയുള്ളു. അതായത് mgh.


Related Questions:

വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിന പതലത്തിന് ഉണ്ടായിരിക്കണ്ട ചുരുങ്ങിയ അകലം-

ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

(1) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ്

(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ  തുകയ്ക്ക് തുല്യമായിരിക്കും

(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :

നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ് ?

A)            B)         

C)           D)