Question:

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aമിശ്ര സമ്പദ്‌വ്യവസ്ഥ

Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

D. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Explanation:

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ (Socialist Economy)

  • ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമു ഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ്‌ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ.

  • സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :

  • എന്ത് ഉൽപാദിപ്പിക്കണം ?
  • എങ്ങനെ ഉൽപാദിപ്പിക്കണം ?
  • ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.

 


Related Questions:

ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ചു 2028ഓടുകൂടി ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാകുന്നത് ?

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?