ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് എന്തെല്ലാമായിരുന്നു?
ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നിലവിൽ വരുവാൻ മുഖ്യപങ്കുവഹിച്ചു
ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.
A1, 2 എന്നിവ
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D2 മാത്രം
Answer:
C. ഇവയെല്ലാം
Explanation:
ഹോമി ജഹാംഗീർ ഭാഭാ
ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)
1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ
ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാന ആണവ ഗവേഷണ കേന്ദ്രം - ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ
1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.
1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.