Question:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

Aകാലികവാതങ്ങൾ

Bചക്രവാതങ്ങൾ

Cപ്രതിചക്രവാതങ്ങൾ

Dടൊർണാഡോ

Answer:

C. പ്രതിചക്രവാതങ്ങൾ

Explanation:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ. അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ. ടൊർണാഡോ ഒരുതരം ചക്രവാതമാണ്. ചക്രവാതങ്ങൾ , പ്രതിചക്രവാതങ്ങൾ ഇവ രണ്ടും അസ്ഥിരവാതങ്ങളാണ്. എന്നാൽ ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.


Related Questions:

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാഭാവിക ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?

Maria Elena South, the driest place of Earth is situated in the desert of: