Question:

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

  2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

  3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്

Aമൂന്ന് മാത്രം ശരി

Bഎല്ലാം ശരി

Cഒന്ന് മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

B. എല്ലാം ശരി

Explanation:

  • ഒന്ന് ദേശീയ തലത്തിലും മറ്റൊന്ന് പ്രാദേശിക തലത്തിലും എന്നിങ്ങിനെ രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം.
  • ഓരോ ഗവൺമെൻ്റും തങ്ങളുടെ മേഖലയിൽ അധികാരം ഉള്ളവരായിരിക്കും.
  • ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
  • ഈ ഭരണഘടനയാണ് രണ്ടു ഗവൺമെൻ്റുകളുടെയും അധികാരത്തിൻ്റെ പ്രധാന ഉറവിടം.
  • ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്,എന്നാൽ അത് ഇന്ത്യയിലെയും,ജർമനിയിലെയും ഫെഡറൽ വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമാണ്.

Related Questions:

സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?