Question:

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A1 മുതൽ 5 വരെ

B12 മുതൽ 17 വരെ

C5 മുതൽ 11 വരെ

D17 മുതൽ 23 വരെ

Answer:

C. 5 മുതൽ 11 വരെ

Explanation:

         പൗരത്വം

  • ഭാഗം II 
  • ഇന്ത്യ പിന്തുടരുന്നത് - ഏക പൗരത്വം 
  • ഏക പൗരത്വം കടമെടുത്തിരിക്കുന്നത് -ബ്രിട്ടൺ 
  • ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം അവതരിപ്പിച്ച കമ്മിറ്റി -LM സിങ്‌വി കമ്മിറ്റി 
  • ഇന്ത്യൻ പൗരത്വനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം -1955
  • ഇന്ത്യൻ പൗരത്വം നേടാനുള്ള മാർഗങ്ങൾ -5
    1. ജന്മസിദ്ധമായി 
    2. പിന്തുടർച്ച വഴി 
    3. രജിസ്‌ട്രേഷൻ
    4. ചിരകാല വാസം മുഖേന 
    5. പ്രദേശ സംയോജനം വഴി 
  • പൗരത്വം നഷ്ടമാകുന്ന മാർഗ്ഗങ്ങൾ -3
    1. പരിത്യാഗം 
    2. പൗരത്വാപഹരണം 
    3. പൗരത്വം നിർത്തലാക്കാൻ 
  • പൗരത്വ ഭേദഗതി നിയമം 2019 നിലവിൽ വന്നത് -2020 ജനുവരി 10
    (ലോകസഭ-2019 Dec 9, രാജ്യസഭ -2019 Dec 11, പ്രസിഡന്റ് ഒപ്പു വച്ചത് 2019 Dec 12)
  • പൗരത്വം നേടുവാനുള്ള കാലയളവ്  11 വർഷം എന്നത് 5 വർഷമായി കുറച്ചു.

Related Questions:

പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.

2.  ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്

3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.

4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും

ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?