Question:

വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?

Aചുവന്ന താടി

Bവെള്ള താടി

Cകറുത്ത താടി

Dപച്ച താടി

Answer:

C. കറുത്ത താടി

Explanation:

കഥകളി

  • ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം
  • കഥകളിയുടെ ഉപജ്ഞാതാവ്  - കൊട്ടാരക്കരത്തമ്പുരാൻ
  • കഥകളിയുടെ ആദിരൂപം - രാമനാട്ടം
  • രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ

  • കഥകളി ആരംഭിക്കുന്ന ചടങ്ങ്  - അരങ്ങുകേളി 
  • കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം - ഹസ്തലക്ഷണദീപിക
  • കഥകളിയിലെ മുദ്രകളുടെ എണ്ണം - 24
  • കേരള കലാമണ്ഡലം കഥകളിയുടെ പരിപോഷണവുമായിട്ടാണ്‌ മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്‌
  • കഥകളിയുടെ സാഹിത്യരൂപം  - ആട്ടക്കഥ
  • കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്ക് - ആട്ടവിളക്ക്

  • കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്
  • കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേര് - പച്ച
  • രാക്ഷസന്മാർക്കും അസുരന്മാർക്കും നൽകുന്ന വേഷം - ചുവന്ന താടി
  • വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി 
  • ഹനുമാന് ഉപയോഗിക്കുന്ന വേഷം - വെള്ളത്താടി 
  • ക്രൂരന്മാരായ രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി
  • വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം -  കറുത്ത താടി

  • തമോഗുണം നിറഞ്ഞ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം -  'കരിവേഷം'
  • നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കത്തി 
  •  'രാജോഗുണ' പ്രധാനമായ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന 'കത്തി'വേഷങ്ങൾ 2 തരമാണ് ഉള്ളത്:  നെടുങ്കത്തി, കുറുങ്കത്തി

  • സ്ത്രീകളെയും മഹർഷിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം - മിനുക്ക്

 


Related Questions:

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?

' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?

പി.കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?