Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് ജില്ലയെ കുറിച്ചുള്ളതാണ് ?

1.ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല.

2.കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല.

3.കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല.

4.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ നിലവിൽ വന്ന ജില്ല.

Aതിരുവനന്തപുരം

Bആലപ്പുഴ

Cപത്തനംതിട്ട

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Explanation:

  • കേരളത്തിൽ ഏറ്റവുമധികം പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല തിരുവനന്തപുരമാണ്.
  • 'പ്രതിമകളുടെ നഗരം' എന്ന് തന്നെ തിരുവനന്തപുരത്തെ വിശേഷിപ്പിക്കുന്നു.

  • 2011ലെ സെൻസസ് കണക്കുപ്രകാരം കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.
  • കേരളത്തിൽ ഏറ്റവുമധികം വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല കൂടിയാണ് തിരുവനന്തപുരം.

  • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ആയ ഉദയ നിലവിൽ വന്നത് ആലപ്പുഴ ജില്ലയിലായിരുന്നു,എന്നാൽ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാൻഡ് തിരുവനന്തപുരം ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത്.
  • 1952-ലാണ് തിരുവനന്തപുരത്ത് മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടത്.

Related Questions:

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?

കേരളത്തിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭക്ഷ്യ സുരക്ഷാ ജില്ല ?

കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?