Question:

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?

Aറിസാറ്റ്-1

Bഓഷൻസാറ്റ്-1

Cമെറ്റ്സാറ്റ്-1

Dകാർട്ടോസാറ്റ്-1

Answer:

A. റിസാറ്റ്-1

Explanation:

ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1. റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.


Related Questions:

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എൻജിൻ ?

2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?

ലോകത്ത് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ് ?

റോക്കറ്റുകൾ നിർമിക്കുക എന്ന ഉത്തരവാദിത്തമുള്ള ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി ഏത് ?