Question:

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

  • 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരകളാണ് കർണ്ണാട്ടിക് യുദ്ധങ്ങൾ.
  • ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഇന്ത്യയിലെ വ്യാപാര താൽപ്പര്യങ്ങളാണ് ഈ യുദ്ധങ്ങൾക്ക് കാരണമായത്.
  • ഇന്നത്തെ തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലാണ് ഈ യുദ്ധങ്ങൾ നടന്നത്.
  • 1746 മുതൽ 1763 വരെയുള്ള വർഷങ്ങളിലായി മൂന്ന് കർണ്ണാട്ടിക് യുദ്ധങ്ങളാണ് നടന്നത്.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

ആരുടെ ഭരണനയമാണ് ' ചോരയുടെയും ഇരുമ്പിന്റെയും നയം ' എന്നറിയപ്പെടുന്നത് ?

രണ്ടാം മാറാത്ത യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ബ്രിട്ടീഷ് സൈന്യത്തിൻറെ സേനാനായകൻ ആർതർ വെല്ലസ്ലി ഈ യുദ്ധത്തിൽ അഹമ്മദ്നഗറും ഡക്കാനും കീഴടക്കി.

2.1800 ലെ രാജ്ഘട്ട് ഉടമ്പടിയോടെയാണ് രണ്ടാം മറാത്ത യുദ്ധം അവസാനിച്ചത്.

3.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം ഏത്?