Question:

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഇന്ത്യൻ ബാങ്ക്

Cറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Dകാനറാ ബാങ്ക്

Answer:

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Explanation:

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്.


Related Questions:

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.