Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

Aഉമിനീർ ഗ്രന്ഥി

Bകരൾ

Cകണ്ണുനീർ ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

B. കരൾ

Explanation:

നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌. മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.


Related Questions:

കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാഡീകോശ ത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവാഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?