Question:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

Aതൈമസ് ഗ്രന്ഥി

Bപ്ലീഹ

Cഅസ്ഥി മജ്ജ

Dഇവയൊന്നുമല്ല

Answer:

B. പ്ലീഹ

Explanation:

  • ലിംഫോസൈറ്റുകളെ പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ വിളിക്കുന്ന പേരാണ് ലിംഫോയ്ഡ് അവയവങ്ങൾ.
  • പ്ലീഹയാണ്(Spleen) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം.
  • പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌.
  • അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ സംഭരിക്കുവാനും സ്‌പ്ലീനിന് സാധിക്കും.
  • മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. 

Related Questions:

ഇന്ത്യൻ ബയോടെക്‌നോളജി വകുപ്പ് സ്ഥാപിതമായ വർഷം ഏതാണ് ?

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

2.ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

4.പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു.