Question:

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ?

Aഅളകനന്ദ

Bസിന്ധു

Cയമുന

Dകവേരി

Answer:

B. സിന്ധു

Explanation:

സിന്ധു നദി

  • ഉത്ഭവസ്ഥാനം  - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ. 
  • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി. 
  • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി 
  • ആകെ നീളം - 2880 കി.മീ

  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി. 
  • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം
  • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.

  • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി. 
  • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌. 
  • സിന്ധുവിന്റെ പോഷകനദികളില്‍ നിന്നുമാണ്‌ പഞ്ചാബിന്‌ ആ പേരു ലഭിച്ചത്‌. 
  • ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി.

  • പാകിസ്താന്റെ ദേശീയ നദി.
  • പാകിസ്താനിലെ ഏറ്റവും വലിയ നദി.
  • പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി. 
  • സിന്ധു പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രദേശം : ചില്ലാർ
  • നദീവ്യൂഹത്തിലെ ജലം പങ്കിടുന്നതു സംബന്ധിച്ചാണ്‌ ഇന്ത്യയും പാകിസ്താനും 1960-ല്‍ സിന്ധുനദീജല ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്‌. 
  • സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് - ലോകബാങ്ക്

 


Related Questions:

ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?

താഴെ പറയുന്ന പ്രസ്താവനകളിൽ സിന്ധു നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കയാണ് ? 

  1. 2880 കിലോമീറ്റർ നീളമുള്ള സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്നത് 709 കിലോമീറ്റർ മാത്രമാണ് 
  2. പടിഞ്ഞറോട്ട് ഒഴുകുന്ന ഒരേയോരു ഹിമാലയൻ നദി , അറബിക്കടലിൽ പതിക്കുന്ന ഒരേയോരു ഹിമാലയൻ നദി എന്നി പ്രത്യേകതകൾ സിന്ധു നദിക്ക് അവകാശപ്പെട്ടതാണ് 
  3. ലഡാക്കിലെ ' ലേ ' പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന നദി 
  4. ലഡാക്ക് , സസ്കർ പർവ്വത നിരകൾക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്  

 

ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് ?

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

' നർമദയുടെ തോഴി ' എന്നറിയപ്പെടുന്ന നദി ഏതാണ് ?