Question:

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി ഏത് ?

Aഅടൽ പെൻഷൻ യോജന

Bജീവൻ ജ്യോതി ബീമാ യോജന

Cശ്രം യോഗി മാന്‍-ധന്‍ യോജന

Dആം ആദ്മി ബീമ യോജന

Answer:

A. അടൽ പെൻഷൻ യോജന

Explanation:

ഇന്ത്യയിലെ അസംഘടിതരായ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 2015 മേയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. 42 രൂപ മുതൽ 210 രൂപവരെ നിക്ഷേപിക്കുന്നവർക്ക് നിശ്ചിത കാലാവധി കഴിയുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപവരെ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.


Related Questions:

ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :

‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവിൽ വന്നതെന്ന് ?

സ്വതന്ത്ര ദിനത്തിൽ പ്രധാനമന്തി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ?

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?