Question:

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട്  ആണ്.

2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.

3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.

ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?

കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ഏതാണ് ?

മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?