Question:

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?

കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?