Question:

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aഇരുവഴിഞ്ഞിപുഴ

Bമീനച്ചിലാർ

Cഅഞ്ചരക്കണ്ടിപ്പുഴ

Dരാമപുരം പുഴ

Answer:

D. രാമപുരം പുഴ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?

1.ആറന്മുള ഉതൃട്ടാതി വള്ളംകളി

2.ചമ്പക്കുളം മൂലം വള്ളംകളി

3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി

4.ഉത്രാടം തിരുനാൾ വള്ളംകളി

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.

2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

3.149 കി.മീറ്ററാണ് നീളം.

4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം

ശരിയായ വസ്തുതകൾ ഏതൊക്കെയാണ് ?

i) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് അഞ്ചരക്കണ്ടിപുഴയിലാണ് 

ii) ആറന്മുള വള്ളംകളി നടക്കുന്നത് പമ്പ നദിയിലാണ് 

iii) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയിലാണ് 

iv) ഷോളയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചാലക്കുടിപുഴയിലാണ് 

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ