Question:

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?

Aസോഡിയം

Bകാൽസ്യം

Cകോപ്പർ

Dപൊട്ടാസ്യം

Answer:

A. സോഡിയം

Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ് 
  •  ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ് 

ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം 

  • ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു 

  • ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു 

ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം 

  • സോഡിയം - മഞ്ഞ 
  • ലിഥിയം - ക്രിംസൺ ചുവപ്പ് 
  • പൊട്ടാസ്യം - വയലറ്റ് 
  • റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ് 
  • സീസിയം - നീല 

Related Questions:

  1.   നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു   
  2. കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു   
  3. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു    
  4. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു 

ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ? 


താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം

ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :

ശെരിയായ ജോഡി ഏതാണ്?

1. മിൽക്ക് ഓഫ്  ലൈം  -  കാൽസ്യം ഹൈഡ്രോക്സൈഡ് 

2.ബ്ലീച്ചിങ് പൗഡർ           -  കാൽസ്യംഹൈപ്പോക്ലോറൈറ്റ് 

3. ക്വിക്ക്  ലൈം              -   കാൽസ്യം കാർബണേറ്റ്  

തെറ്റായ പ്രസ്താവനയേത് ?