Question:

താഴെ പറയുന്നതിൽ ദാക്ഷായണി വേലായുധനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

  1. 1912 ജൂലൈ 4 ന് കൊച്ചിയിൽ ബോൾഗാട്ടി ദ്വീപിൽ ജനിച്ചു 

  2. ഇന്ത്യയിൽ ശാസ്ത്ര ബിരുദം നേടിയ ആദ്യ ദളിത് വനിതകളിൽ ഒരാളാണ് 

  3. 1945 ൽ കൊച്ചി നിയമസഭയിൽ അംഗമായി  

Aഎല്ലാം ശരി

Bi മാത്രം ശരി

Ciii മാത്രം ശരി

Dii മാത്രം ശരി

Answer:

A. എല്ലാം ശരി

Explanation:

ദാക്ഷായണി വേലായുധൻ

  • ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണി.
  • ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാൾ. 
  • 1912 ജൂലൈ 4 ന് കൊച്ചിയിൽ ബോൾഗാട്ടി ദ്വീപിൽ ജനിച്ചു.
  • കൊച്ചിയിലെ വിപ്ലവസമരങ്ങളുടെ നേതാവായിരുന്ന കെ. പി  വള്ളോന്റെ സഹോദരി.  
  • 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
  •  'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌ സംഘടനയുണ്ടാക്കി.
  • 1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷണൽ പാർലമെൻറിൻറെ അംഗമായും പ്രവർത്തിച്ചു.

  • ഭരണഘടനാ നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം : 17

ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ :

  • ദാക്ഷായണി വേലായുധൻ
  • അമ്മു സ്വാമിനാഥൻ 
  • ആനി മസ്ക്രീൻ

 


Related Questions:

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ ?

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം

2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?