Question:
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.മനുഷ്യ നേത്രഗോളത്തിൻ്റെ പാളികളുടെ എണ്ണം 5 ആണ്.
2.നേത്ര ഗോളത്തിൽ ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം.
3.ദൃഢപടലം നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നു.
A1,2,3 ഇവയെല്ലാം.
B3 മാത്രം.
C2 മാത്രം.
D1 മാത്രം.
Answer:
ദൃഢപടലം, രക്തപടലം , റെറ്റിന എന്നിങ്ങനെ മൂന്ന് പാളികളാണ് മനുഷ്യശരീരത്തിലെ നേത്രഗോളത്തിനു ഉള്ളത്. ഇവയിൽ ഏറ്റവും പുറമേ സ്ഥിതിചെയ്യുന്ന പാളിയാണ് ദൃഢപടലം.നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്ന ബാഹ്യ പാളിയാണ് ഇത്.
Related Questions:
ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?
1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.
2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.
കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം
2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു.
3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.