Question:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ആഡം സ്മിത്ത് 1751-ൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.

2.ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അതിപ്രശസ്തമായ ഗ്രന്ഥം ആഡംസ്മിത്ത് രചിച്ചതാണ്.

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും തെറ്റാണ്

Dരണ്ട് പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ആഡം സ്മിത്ത്. വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അദ്ദേഹത്തിന്റെ രചനയെ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കുന്നു. 1751-ൽ ആഡം സ്മിത്ത് ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.


Related Questions:

“ ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് '' എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

സാമ്പത്തിക രംഗത്തെ പുതിയ ചിന്തയായി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകിയ മഹാാന്ധി യുടെ ആശയം അറിയപ്പെടുന്നത് ?

അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?

ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?

ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും ഉപഭോക്ത സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനം സ്ഥാപിതമാവുകയും ചെയ്യുന്നതിന് കാരണമായ നിയമം?