Question:

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
  2. യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശരി

Explanation:

  • 1746 മുതൽ 1748 വരെയായിരുന്നു ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം.
  • ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു.
  • ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു.
  • ഇന്ത്യയിൽ വ്യാപാര കുത്തക നേടിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെയും ഫ്രഞ്ച്കാരുടെയും ശ്രമമായിരുന്നു ഇതിന് മുഖ്യ കാരണമായത്.
  • ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി.എങ്കിലും ബ്രിട്ടീഷുകാർ സന്ധിക്ക് തയ്യാറായില്ല.
  • യുദ്ധത്തിനൊടുവിൽ ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു . 

Related Questions:

1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?

രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണം ആരംഭിച്ച വർഷം ഏത്?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?