Question:

രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?

i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.

ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.

iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക. 

Ai,ii

Bi,ii,iii

Ci,iii

Dii,iii

Answer:

A. i,ii

Explanation:

🔸മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം . 🔸1950 ജനുവരി 24-ാം തീയതി കോണ്‍സ്റ്റിറ്റ്യുവന്‍റെ് അസംബ്ളി ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു. 1911 ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്‍റെ 28-ാം വാര്‍ഷികം കല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ആദ്യമായി ഇത് ആലപിച്ചു. 🔸ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.


Related Questions:

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.