Question:

തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്സ് ഉദാഹരണം അല്ലാത്തത് ഏത്?

Aപോളിസ്റ്റർ

Bടെഫ്ലോൺ

Cബേക്കലൈറ്റ്

Dപോളിത്തീൻ

Answer:

C. ബേക്കലൈറ്റ്

Explanation:

തെർമോപ്ലാസ്റ്റിക്സ്:

           ഉരുകുമ്പോൾ മൃദുവാക്കുകയും, തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കുകളെയാണ്, തെർമോപ്ലാസ്റ്റിക് എന്നറിയപ്പെടുന്നത്. 

  • ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ, പല തവണ പുന:രൂപകൽപ്പനം ചെയ്യാവുന്നതാണ്. 
  • ഇവയെ റീസൈക്കിൾ ചെയ്ത്, ഉപയോഗിക്കാവുന്നതാണ്. 

ഉദാഹരണങ്ങൾ:

  • പോളിസ്റ്റർ
  • പോളിപ്രൊഫൈലിൻ
  • പോളിസ്റ്റൈറൈൻ
  • പോളിയെത്തിലീൻ
  • ടെഫ്ലോൺ
  • അക്രിലിക് മുതലായവ

 

തെർമോസെറ്റിംഗ് പ്ലാസ്റ്റിക്കുകൾ:

           വാർത്തെടുത്തതിന് ശേഷം, സ്ഥിരമായ ഖരാവസ്ഥയിൽ നിലനിൽക്കുകയും, അത്യധികമായ താപനിലയിൽ പോലും ഉരുകിപ്പോകാതിരിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്കുകളെ, തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നു.

  • ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ പുന:രൂപകൽപ്പന ചെയ്യാൻ കഴിയില്ല. 
  • അതിനാൽ പുനരുപയോഗവും സാധ്യമല്ല.

ഉദാഹരണങ്ങൾ:

  • പിവിസി (പോളി വിനൈൽ ക്ലോറൈഡ്)
  • ബേക്കലൈറ്റ് (Bakelite)
  • മെലാമിൻ റെസിൻ (Melamine Resin)
  • എപ്പോക്സി റെസിൻ (Epoxy Resin)
  • ഡ്യുരോപ്ലാസ്റ്റ് (Duroplast) 
  • നൈലോൺ മുതലായവ.

Related Questions:

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

അച്ചടി അക്ഷരങ്ങൾ ഉണ്ടാക്കുന്ന വസ്തു?

വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

  1. ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 
  2. സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 
  3. ആസിഡുകൾ ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കും 
  4. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ  

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?