Question:

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

C. കൺകറൻറ്റ് ലിസ്റ്റ്

Explanation:

കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്തെങ്കിലും തർക്കമുണ്ടായാൽ, കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം നിലനിൽക്കും. ഇന്ത്യൻ ഭരണഘടനയിലെ ‘കൺകറൻറ്റ് ലിസ്റ്റ്’ എന്ന ആശയം ഓസ്‌ട്രേലിയയിലെ ഭരണഘടനയിൽ നിന്ന് പ്രജോദനമുൾക്കൊണ്ടതാണ്. കൺകറൻറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ : • വിദ്യാഭ്യാസം • ഇലക്ട്രിസിറ്റി • വനം • വന്യജീവി , പക്ഷി സംരക്ഷണം • ജനസംഖ്യ നിയന്ത്രണം , കുടുംബാസൂത്രണം • വില നിയന്ത്രണം • നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം • വിവാഹവും വിവാഹമോചനവും • ദത്തെടുക്കൽ • പിന്തുടർച്ച • ക്രിമിനൽ നിയമങ്ങൾ • ഫാക്ടറികൾ • ബോയ്‌ലറുകൾ • ട്രസ്റ്റ് , ട്രസ്റ്റീസ് • ട്രേഡ് യൂണിയനുകൾ


Related Questions:

കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

കറൻസിയും റിസർവ്വ് ബാങ്കും ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത് ?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?