Question:

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

C. കൺകറൻറ്റ് ലിസ്റ്റ്

Explanation:

കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്തെങ്കിലും തർക്കമുണ്ടായാൽ, കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം നിലനിൽക്കും. ഇന്ത്യൻ ഭരണഘടനയിലെ ‘കൺകറൻറ്റ് ലിസ്റ്റ്’ എന്ന ആശയം ഓസ്‌ട്രേലിയയിലെ ഭരണഘടനയിൽ നിന്ന് പ്രജോദനമുൾക്കൊണ്ടതാണ്. കൺകറൻറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ : • വിദ്യാഭ്യാസം • ഇലക്ട്രിസിറ്റി • വനം • വന്യജീവി , പക്ഷി സംരക്ഷണം • ജനസംഖ്യ നിയന്ത്രണം , കുടുംബാസൂത്രണം • വില നിയന്ത്രണം • നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം • വിവാഹവും വിവാഹമോചനവും • ദത്തെടുക്കൽ • പിന്തുടർച്ച • ക്രിമിനൽ നിയമങ്ങൾ • ഫാക്ടറികൾ • ബോയ്‌ലറുകൾ • ട്രസ്റ്റ് , ട്രസ്റ്റീസ് • ട്രേഡ് യൂണിയനുകൾ


Related Questions:

ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?

വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?