Question:

ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്

  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്

  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും

  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

Aiii മാത്രം ശരി

Bഇവയൊന്നുമല്ല

Cii തെറ്റ്, iv ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
  • പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.
  • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
  • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

 

 


Related Questions:

എല്ലാ സംസ്ഥാനങ്ങളും ഭരണഘടനാപരമായിട്ടാണ് കാര്യങ്ങൾ നടത്തുന്നത് എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്ന് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 |. പഞ്ചായത്ത്,  മുനിസിപ്പാലിറ്റി,  വാർഡ്,  കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട്  വിഹിതത്തെ സംബന്ധിച്ച്  ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.  

|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത്  സംസ്ഥാന  ധനകാര്യ കമ്മീഷൻ ആണ്.  

കേരളത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ ആര് ?

അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?