Question:

ഭാരതപ്പുഴയെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. കേരളത്തിൻറെ ജീവരേഖ എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നു.

  2. കേരളത്തിൻറെ നൈൽ എന്ന വിശേഷണം ഉള്ളതും ഭാരതപ്പുഴക്ക് തന്നെയാണ്

  3. പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു

  4. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി

Aഎല്ലാം തെറ്റ്

B1, 3 തെറ്റ്

C1, 4 തെറ്റ്

D1 മാത്രം തെറ്റ്

Answer:

D. 1 മാത്രം തെറ്റ്

Explanation:

ഭാരതപ്പുഴ

  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
  • ഉത്ഭവം - ആനമല
  • പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
  • നീളം - 209  km
  • പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു
  • മറ്റ് പേരുകൾ : നിള, പേരാർ, പൊന്നാനിപ്പുഴ,ശോകനാശിനിപ്പുഴ
  • ഭാരതപുഴയെ  ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

NB : കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി പെരിയാറാണ്.


Related Questions:

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

ചുളന്നൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട്  ആണ്.

2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.

3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.

ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?