Question:

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

A1 & 2

B1 & 3

C3 & 4

D2 & 4

Answer:

B. 1 & 3

Explanation:

  • ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു.
  • 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.
  • ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.
  • 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു.
  • രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.
  • 1826 ൽ ലോവർ ബർമയുമായി 'യാന്തബു ഉടമ്പടി' ഒപ്പുവെച്ചതിലൂടെ യുദ്ധം അവസാനിച്ചു 

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

 i) സമാധാനപരമായ സഹവർത്തിത്വം. 

ii) വംശീയവാദത്തോടുള്ള വിദ്വേഷം. 

iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.

സതി നിരോധിച്ചത് ഏതു വർഷം ?

ബക്‌സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

  1. ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് - ബക്‌സാർ യുദ്ധം 
  2. 1764 ൽ നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെയും ഔധ്ലെ നവാബിന്റെയും മുഗൾ ഭരണാധികാരിയുടെയും സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി 
  3. ബക്‌സാർ യുദ്ധ സമയത്തെ ബംഗാൾ ഗവർണർ - ഹെന്ററി വാൻസിറ്റാർട്ട് 
  4. ബക്‌സാർ യുദ്ധം അവസാനിക്കാൻ കാരണമായത് അലഹാബാദ് ഉടമ്പടിയാണ് 

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?

ബീജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം ഏത് ?