Question:

താഴെ പറയുന്നതിൽ ലോർഡ് മിന്റോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

2) മുസ്ലിം ലീഗ് നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

3) ' ഫാദർ ഓഫ് കമ്മ്യൂണൽ ഇലക്ടോറേറ്റ് ' എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി 

4) ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി 

A1 , 2 ശരി

B3 , 4 ശരി

C1 , 2, 3 ശരി

D1, 4 ശരി

Answer:

C. 1 , 2, 3 ശരി

Explanation:

ലോർഡ് മിന്റോ II (1905- 1910)

  • 1906-ൽ  ധാക്കയിൽ മുസ്ലീംലീഗ് രൂപീകരിക്കപ്പെടുമ്പോൾ വൈസ്രോയി
  • 1907-ലെ സൂറത്ത് സമ്മേളനത്തെ തുടർന്ന് കോൺഗ്രസ്  മിതവാദികളും തീവ്രവാദികളും പിരിഞ്ഞപ്പോൾ വൈസ്രോയി.
  • ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി.

  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 പാസാക്കിയ വൈസ്രോയി.
  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 അറിയപ്പെടുന്നത് മിന്റോ മോർലി ഭരണപരിഷ്കാരം എന്നാണ്.
  • ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരമായിരുന്നു മിന്റോ മോർലി ഭരണപരിഷ്കാരം
  • മിന്റോ മോർലി ഭരണപരിഷ്കാരം ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു - മുസ്ലിം ചേരി തിരിവിന് കാരണമായി.

NB: ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി ഇർവിൻ പ്രഭു ആണ്.


Related Questions:

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി ആര് ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി ആര് ?