Question:

'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ 

2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.   

3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

A1,2

B1,3

C1,2,3

D2,3

Answer:

B. 1,3

Explanation:

  • ഇരുമ്പ്,സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങൾ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹമാണ്‌ ഒലിവിൻ.
  • ഒലിവിനിന് പെരിഡോട്ട് എന്നും പ്രശസ്തമായ ഒരു പേരുണ്ട്.
  • കൃഷ്ണ ശിലകളിലാണ് ഒലിവിൻ കാണപ്പെടുന്നത്
  • കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകൾക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേർ സിദ്ധിച്ചത്.
  • ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

Related Questions:

ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

  1.  ഏറ്റവും ചെറിയ സമുദ്രം  
  2. ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം  
  3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്  
  4. ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന വാതകമേത് ?

ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?