Question:

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു. 1690 ലാണ് അവിടെ കോട്ട പണിയാനുള്ള അനുവാദം ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകിയത്.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.


Related Questions:

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

മലബാറിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം ?

കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു 

II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ  ദിവാനാണ് ഇദ്ദേഹം 

III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു  

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.