Question:

താഴെ പറയുന്ന പ്രസ്താവനകളിൽ ഹോളോഗ്രാഫിയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?

  1. വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതികവിദ്യ

  2. ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - തിയോഡർ മെയ്‌മാൻ

  3. ഉപയോഗപ്പെടുത്തിയിരിക്കുന്നു പ്രകാശ പ്രതിഭാസം - ഇന്റർഫെറൻസ് 

Aഎല്ലാം ശരി

Biii മാത്രം ശരി

Ci മാത്രം ശരി

Di, iii ശരി

Answer:

D. i, iii ശരി

Explanation:

ഹോളോഗ്രാഫി

  • ഒരു ത്രിമാന ചിത്രം റെക്കോർഡുചെയ്യാനും പുനർനിർമ്മിക്കാനും അനുവദിക്കുന്ന ഒരു ഫോട്ടോഗ്രാഫി സാങ്കേതിക വിദ്യ
  • "1947-ൽ ഹംഗേറിയൻ ഭൗതികശാസ്ത്രജ്ഞനായ ഡെന്നിസ് ഗാബർ കണ്ടുപിടിച്ചതാണ് ഹോളോഗ്രാഫി
  • ഇതിന് 1971-ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
  • ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് ഗാബോർ
  • പ്രകാശ തരംഗങ്ങളുടെ ഇന്റർഫെറൻസ് എന്ന പ്രതിഭാസമാണ് ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

 


Related Questions:

ചേരുംപടി ചേർക്കുക.

1.പിണ്ഡം                             (a)ആമ്പിയർ 

2.താപനില                          (b)കെൽവിൻ 

3.വൈദ്യുതപ്രവാഹം      (c)കിലോഗ്രാം 

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിവുണ്ടാകുന്ന ഗതികോർജമെത്ര ?

ചുവടെ കൊടുത്തവയിൽ ആൽബർട്ട് ഐൻസ്റ്റീൻറെ കൃതിയല്ലാത്തതേത് ?

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?