Question:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

ജീവകോശങ്ങൾക്കുള്ളിലെ എല്ലാ വസ്തുക്കളേയും കോശബാഹ്യപരിസ്ഥിതിയിൽ നിന്നും വേർതിരിക്കുന്ന ജൈവസ്തരമാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം. ഇത് വരണതാര്യസ്തരമായതിനാൽ ചില അയോണുകൾക്കും പദാർത്ഥങ്ങൾക്കും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുവാൻ കഴിയുന്നു


Related Questions:

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

ഡി എൻ എ കണ്ടുപിടിച്ചതാര്?