Question:

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).

  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.

  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്

  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

Aരണ്ടും നാലും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും നാലും

Dഎല്ലാം

Answer:

C. ഒന്നും മൂന്നും നാലും

Explanation:

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
  • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
  • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
  • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

Related Questions:

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവിൽ വന്നതെന്ന് ?

പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി. 

iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി. 

iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി. 

താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. 

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?

ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?