Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജം ആണ് സ്ഥിതികോർജം

  2. അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഉള്ളത് സ്ഥിതികോർജം ആണ്

Aഎല്ലാം ശരി

Bii മാത്രം ശരി

Ci മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

A. എല്ലാം ശരി

Explanation:

സ്ഥിതികോർജം (Potential Energy):

  • സ്ഥാനം കൊണ്ടോ, സ്‌ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജമാണ് സ്ഥിതികോർജം.
  • ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം, അമർത്തി വെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം എന്നിവയെല്ലാം, സ്ഥിതികോർജത്തിന് ഉദാഹരണമാണ്

Related Questions:

വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു

2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു 

3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്

4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്

പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം?

ചുവടെ കൊടുത്തവയിൽ ആൽബർട്ട് ഐൻസ്റ്റീൻറെ കൃതിയല്ലാത്തതേത് ?

മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?

ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?